മലയാളത്തില്‍ നായികയാകാന്‍ ഒരുങ്ങി സണ്ണി ലിയോണ്‍

സണ്ണി ലിയോണ്‍ വീണ്ടും മലയാള സിനിമയിലേക്ക്. ഇത്തവണ നായിക ആയാണ് സണ്ണി എത്തുന്നത്. ശ്രീജിത്ത് വിജയ് സംവിധാനം ചെയ്യുന്ന ‘ഷീറോ’ എന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രത്തിലാണ് സണ്ണി അഭിനയിക്കാന്‍ ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് പോസ്റ്ററും മോഷന്‍ പോസ്റ്ററും കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പുറത്തിറക്കി. കുട്ടനാടന്‍ മാര്‍പ്പാപ്പയ്ക്കു ശേഷം ശ്രീജിത്ത് വിജയ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

വിസ്മയിപ്പിക്കുന്ന കഥയാണ്, സിനിമയുടെ ചിത്രീകരണത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് എന്നും സണ്ണി ലിയോണ്‍ പറഞ്ഞു. ചിത്രത്തിലേക്ക് സണ്ണി എത്തിയ സാഹചര്യത്തെ കുറിച്ചും നിര്‍മ്മാതാവ് വ്യക്തമാക്കി. ഷീറോയുടെ തിരക്കഥ മലയാളത്തിലെ ഒരു പ്രമുഖ നടിക്കാണ് ആദ്യം അയച്ചു കൊടുത്തത്. ഭാഗ്യമോ നിര്‍ഭാഗ്യമോ അവരത് വായിച്ചില്ല.

Sunny leon

പിന്നീട് സണ്ണിയെ സമീപിച്ചു. തിരക്കഥയുമായി ബോംബെയില്‍ എത്തുകയായിരുന്നു എന്നാണ് നിര്‍മ്മാതാവിന്റെ വാക്കുകള്‍. ഇക്കിഗായ് മോഷന്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ അന്‍സാരി നെക്സ്റ്റല്‍, രവി കിരണ്‍ എന്നിവര്‍ നിര്‍മിക്കുന്ന ചിത്രം മലയാളത്തിന് പുറമേ മറ്റ് ദക്ഷിണേന്ത്യന്‍ ഭാഷകളിലാണ് ഒരുങ്ങുന്നത്. ദക്ഷിണേന്ത്യയിലെ പല പ്രമുഖ താരങ്ങളും ചിത്രത്തിന്റെ ഭാഗമാകും.

ഉദയ് സിംഗ് മോഹിതാണ് ഛായാഗ്രഹണം. ബിജിഎം രാഹുല്‍ രാജ്, എഡിറ്റിംഗ് വി. സാജന്‍, മേക്കപ്പ് രഞ്ജിത് അമ്പാടി, കോസ്റ്റ്യൂം സ്റ്റെഫി സേവ്യര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ ദിലീപ് നാഥ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷബീര്‍. ദക്ഷിണേന്ത്യയിലെ പ്രമുഖ ടെക്‌നീഷ്യന്‍മാരും സിനിമയ്ക്കു വേണ്ടി അണിനിരക്കും.

Leave a Reply

Your email address will not be published. Required fields are marked *