ലക്ഷദ്വീപുകർക്ക് ഐകദാർഢ്യവുമായി പൃഥ്വിരാജ്

ലക്ഷദ്വീപുകർക്ക് ഐകദാർഢ്യവുമായി പൃഥ്വിരാജ് ♥️ലക്ഷദ്വീപ്. ❣️ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴുള്ള ഒരു സ്കൂൾ ഉല്ലാസയാത്രയാണു മനോഹരമായ ഈ ചെറിയ ദ്വീപുകളെക്കുറിച്ചുള്ള എന്റെ ആദ്യ ഓർമ്മകൾ‌.വർഷങ്ങൾക്കുശേഷം, സച്ചിയുടെ ‘അനാർക്കലി’ ക്രൂവിന്റെ ഭാഗമായിരുന്നു. കവരത്തിയിൽ ഏതാണ്ടു 2 മാസം ചെലവഴിച്ചു. ജീവിതകാലം മുഴുവൻ ഓർമ്മിക്കാവുന്ന നല്ല സൗഹൃദങ്ങളും ഓർമ്മകളും സമ്പാദിച്ചു. രണ്ട് വർഷം മുമ്പ് വീണ്ടും പോയി. സംവിധായകനായി അരങ്ങേറ്റം കുറിച്ച ‘ലൂസിഫറി’ന്റെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സീക്വൻസ്. ലക്ഷദ്വീപിലെ അത്ഭുതകരവും ഊഷ്മളഹൃദയമുള്ള മനുഷ്യരില്ലായിരുല്ലെങ്കിൽ ഇവയൊന്നും സാധ്യമാകുമായിരുന്നില്ല.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ഈ ദ്വീപുകളിൽ നിന്ന്, എനിക്കറിയുന്നതും അറിയാത്തതുമായ ആളുകളിൽ നിന്ന് തീർത്തും ആശങ്കാകരമായ ചില സന്ദേശങ്ങളാണു ലഭിക്കുന്നത്‌.അവിടെ നടക്കുന്ന കാര്യങ്ങളിൽ തനിക്ക് കഴിയുന്നത് ചെയ്യണമെന്ന് അവർ അഭ്യർത്ഥിക്കുകയും ചെയ്യുന്നു. എന്തുകൊണ്ടാണ് പുതിയ അഡ്മിനിസ്ട്രേറ്ററുടെ “പരിഷ്കാരങ്ങൾ” തികച്ചും വിചിത്രമെന്ന് തോന്നുന്നത് എന്ന് ദ്വീപുകളെക്കുറിച്ച് ഒരു ലേഖനം എഴുതാൻ ഞാൻ പോകുന്നില്ല. താൽപ്പര്യമുള്ളവർക്ക് അത്തരം മെറ്റീരിയലുകൾ ഇപ്പോൾ ഓൺലൈനിൽ എളുപ്പത്തിൽ ലഭ്യമായിരിക്കണം.എനിക്കറിയുന്ന ഒറ്റ കാര്യം, ഞാൻ അറിയുന്ന ദ്വീപുവാസികളാരും, എന്നോട് സംസാരിച്ചവരാരും, ഇപ്പോൾ സംഭവിക്കുന്ന ‘പുതിയ’ കാര്യങ്ങളിൽ ഒട്ടും സന്തോഷിക്കുന്നവരല്ല.! ഏതെങ്കിലും നിയമമോ പരിഷ്കരണമോ ഭേദഗതിയോ ഒരിക്കലും കേവല ഭൂമിക്കുവേണ്ടിയല്ല, മറിച്ച് ഭൂമിയിലെ ജനങ്ങൾക്ക് വേണ്ടിയാകണെന്ന് ഞാൻ ശക്തമായി വിശ്വസിക്കുന്നു. ലക്ഷദ്വീപ്‌ എന്നാൽ ഒരിക്കലും ഒരു രാജ്യത്തെയോ സംസ്ഥാനത്തെയോ ഒരു കേന്ദ്ര പ്രദേശത്തെയോ സൃഷ്ടിക്കുന്ന ഭൂമിശാസ്ത്രപരമോ രാഷ്ട്രീയപരമോ ആയ കേവല അതിർത്തിയല്ല, മറിച്ച് അവിടെ താമസിക്കുന്ന ആയിരക്കണക്കിനു മനുഷ്യരാണു. നൂറ്റാണ്ടുകൾ പഴക്കമുള്ള സമാധാനപരമായ ഒത്തുതീർപ്പിന്റെ ജീവിതരീതിയെ തടസ്സപ്പെടുത്തുന്നത് എങ്ങനെ പുരോഗതിയുടെ സ്വീകാര്യമായ മാർഗമായി മാറും? കടുത്ത പ്രത്യാഘാതങ്ങളെ പോലും പരിഗണിക്കാതെ അതിലോലമായ ദ്വീപ് ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥയെ ഇങ്ങനെ ഭീഷണിപ്പെടുത്തുന്നത് എങ്ങനെ സുസ്ഥിര വികസനത്തിന് വഴിയൊരുക്കും? നമ്മുടെ വ്യവസ്ഥിതിയിൽ എനിക്ക് വിശ്വാസമുണ്ട്, ജനങ്ങളിൽ അതിൽ കൂടുതൽ വിശ്വാസമുണ്ട്. നാമനിർദ്ദേശം ചെയ്യപ്പെട്ട ഒരു അതോറിറ്റിയുടെ തീരുമാനങ്ങളിൽ ഒരു സമൂഹം മുഴുവനും അസംതൃപ്തരാകുമ്പോൾ, ലോകത്തിന്റെയും ഭരണകൂടത്തിന്റെയും ശ്രദ്ധയിൽ കൊണ്ടുവരികയല്ലാതെ മറ്റൊരു മാർഗവും അവർക്കില്ലെന്ന് ഞാൻ കരുതുന്നു. ആർക്കെങ്കിലും ഇതിനെക്കുറിച്ച്‌ കരുതലുണ്ടെങ്കിൽ, നിങ്ങൾ ലക്ഷദ്വീപിലെ ജനങ്ങളുടെ ശബ്ദം ശ്രവിയ്ക്കുക. അവരുടെ ദേശത്തിന് ഏറ്റവും നല്ലത് എന്താണെന്ന് അറിയാൻ അവരെ തീർച്ചയായും വിശ്വസിക്കുക. ഭൂമിയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണിത്, അതിലും മനോഹരമായ കുറെ മനുഷ്യർ ജീവിയ്ക്കുന്ന ഇടം.- പ്രിഥ്വിരാജ്‌ സുകുമാരൻ

✅ നിങ്ങൾ ഒരു യൂട്യൂബർ ആണോ ??? ✅നിങ്ങളുടെ യൂട്യൂബിൽ നിന്നും വരുമാനം ആഗ്രഹിക്കുന്നുണ്ടോ✅4000watching hours + 1000subscribers ഇതുവരെ ആയിട്ടില്ല task group ഉപയോഗിച്ചിട്ടും നിങ്ങൾക്ക് 4000 watching hours t 1000 subscribers ആവുന്നില്ലേ🤔😍 എന്നാൽ ഇനി നിങ്ങൾ ടെൻഷനടിക്കേണ്ട വെറും 30 ദിവസം കൊണ്ട് നിങ്ങളുടെ ചാനൽ ഞങ്ങൾ monetization ചെയ്തുതരാം🌹🌹

Leave a Reply

Your email address will not be published. Required fields are marked *