രു നവംബർ മാസ രാത്രി….വളരെ റൊമാന്റിക് ആയ നാസിക് തണുപ്പിൽ പ്രിയതമയെയും കെട്ടിപ്പിടിച്ചു ഉറങ്ങുമ്പോഴാണ് മൊബൈൽ ചിലച്ചത്

2017 ലെ ഒരു നവംബർ മാസ രാത്രി….വളരെ റൊമാന്റിക് ആയ നാസിക് തണുപ്പിൽ പ്രിയതമയെയും കെട്ടിപ്പിടിച്ചു ഉറങ്ങുമ്പോഴാണ് മൊബൈൽ ചിലച്ചത്….

മറുതലയ്ക്കൽ മറാഠി കലർന്ന ഹിന്ദിയിൽ ഒരു പരുക്കൻ ശബ്ദമായിരുന്നു..ഉറക്കത്തിന്റെ ആലസ്യമുണ്ടായിരുന്നെങ്കിലും പറഞ്ഞ വാർത്ത എന്നെ ഞെട്ടിയെണീപ്പിച്ചു..

“ഇത് സോലാപ്പൂർ പോലീസ് സ്റ്റേഷനിൽ നിന്നാണ്..
താങ്കളുടെ റിലേറ്റീവോ ഫ്രണ്ടോ ആണോ mr. ശ്രീജീഷ്???

“എന്റെ അനിയനാണ്!!!
എനിക്ക് ചെറിയൊരു പേടി തോന്നി…

“ഹാ… അദ്ദേഹം ഇവിടെ സർക്കാർ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആണ്… ട്രെയിനിൽ എന്തോ ആക്സിഡന്റ് വേഗം എത്താൻ ശ്രമിക്കുക….””

എന്റെ കയ്യിൽ നിന്ന് ഫോൺ താഴെ വീണു…

അവൻ നാട്ടിലേക്ക് പോകുന്ന കാര്യം മിനിയാന്ന് പറഞ്ഞിരുന്നു..

പക്ഷെ ഡൽഹിയിൽ നിന്ന് മംഗളയ്ക്കോ കേരളയ്ക്കോ കേറേണ്ട അവനെങ്ങനെ സോലാപ്പൂർ ചെന്ന്‌ പെട്ടു..???1.!!!

രണ്ട് ദിവസമായി ചെറിയൊരു പനിയുണ്ടെന്ന് അവൻ ഇറങ്ങുമ്പോൾ പറഞ്ഞിരുന്നു… ഈശ്വരാ.. ഇനി ട്രെയിനിൽ നിന്ന് താഴെക്കോ.. മറ്റോ!!!!

എനിക്കൊന്നും മനസിലായില്ല!!ആ തണുപ്പിലും ഞാൻ വിയർത്തു കുളിച്ചു…

അപ്പോഴേക്കും വീട്ടിൽ നിന്നും വിളി തുടങ്ങിയിരുന്നു. സ്റ്റേഷനിൽ നിന്ന് അങ്ങോട്ടും വിളിച്ചു കാണണം…

അവരെയൊക്കെ ഒരു വിധം രാത്രി കുത്തിയിരുന്ന് സമാധാനിപ്പിച്ച് പുലർച്ചെ തന്നെ രണ്ട് ദിവസത്തെ ലീവും എടുത്ത് ഞാൻ സോലാപ്പൂരിലേക്ക്പുറപ്പെട്ടു..

മഹാരാഷ്ട്രയുടെ കർണാടകയുമായി അതിർത്തി പങ്കിടുന്ന ജില്ലയാണ് സോലാപ്പൂർ..ഒട്ടും വികസനമില്ലാത്ത പ്രദേശം..

നാസിക്കിൽ നിന്നും ഏകദേശം പന്ത്രണ്ടു മണിക്കൂർ യാത്രയുണ്ട് .

നേരിട്ട് ട്രെയിൻ സൗകര്യം ലഭ്യമല്ലാത്തത് കൊണ്ട് ഞാൻ പൂനയിലേക്ക് ബസ് കയറി..വോൾവോയുടെ നോൺസ്റ്റോപ്പ് ആയിരുന്നെങ്കിലും വൈകിട്ട് 3 മണിയോടെ ആണ് എനിക്ക് പൂനെ എത്താൻ പറ്റിയത്…

ഇതിനിടയിൽ പോലീസ് സ്റ്റേഷനിൽ നിന്ന് ആശ്വാസകരമായി ഒരു കാൾ വന്നിരുന്നു..

അനിയന് ബോധം വന്നു.. ഇപ്പോ വലിയ കുഴപ്പമില്ല എന്ന്!!!

അതിന്റെ ആശ്വാസത്തിൽ ലഘുഭക്ഷണം കഴിച്ച് ഞാൻ സോലാപ്പൂരിലേക്കുള്ള അടുത്ത ബസ് പിടിച്ചു..

ആക്രിക്കാർ പോലും എടുക്കാൻ മടിക്കുന്ന ഒരു ഒടങ്കോല്ലി ബസ്.

പോലീസ് സ്റ്റേഷനിൽ നിന്ന് ഇടയ്ക്കിടെ വിശേഷങ്ങൾ വിളിച്ചു പറയുന്നുണ്ടായിരുന്നു.. അതൊരു ആശ്വാസമായി

ആർക്കോ വേണ്ടിയെന്ന പോലെ മുക്കിയും മൂളിയും ബസ് സോലാ പ്പൂരിൽ എത്തുമ്പോൾ സമയം രാത്രി പതിനൊന്നര…

യൂണിഫോം ഇടുന്ന സ്നേഹമായിരിക്കണം എന്നെ പിക്ക് ചെയ്യാൻ ആദ്യം എന്നെ വിളിച്ച ഒരു പോലീസ്കാരൻ വന്നിരുന്നു…

ഗുഡ്‌കയുടെയും മദ്യത്തിന്റെയും സമ്മിശ്രഗന്ധo അടിമുടി നിർഗളിക്കുന്ന ആ കുടവയറൻ എന്നെ കണ്ട പാടേ… സ്നേഹത്തോടെ കൈ നീട്ടി…

“”ആവോ… ഫൗജി ഭായ്… ഹം രാഹുൽ ഷിൻഡെ..ആപ്ക ഭായ് ഏക്ദം ബിന്ദാസ് ഹൈ.. ഡർനെ കി കോയി ബാത്ത് നഹി,.. ‘”

ആശ്വാസത്തോടെ ഞാൻ ആ തടിച്ച ദേഹം കെട്ടിപിടിച്ചു….

അദ്ദേഹത്തിന്റെ ബൈക്കിൽ തന്നെ ഞങ്ങൾ ഹോസ്പിറ്റലിലേക്ക് യാത്ര തിരിച്ചു..

ഹോസ്പിറ്റലിൽ പോയാലും ഇന്ന് അനിയനെ കാണാൻ പറ്റില്ലെന്നും രാത്രി പോലീസ് സ്റ്റേഷനിൽ കഴിയാമെന്നും അദ്ദേഹം സ്നേഹത്തോടെ പറഞ്ഞെങ്കിലും എനിക്ക് ഒരു സമാധാനവും ഇല്ലായിരുന്നു… അതുകൊണ്ട് ഹോസ്പിറ്റലിലേക് തന്നെ പോവാൻ ഞാൻ തീരുമാനിച്ചു…

ഹോസ്പിറ്റൽ ഗേറ്റിൽ ഞങ്ങൾ ഇറങ്ങുമ്പോൾ 12 മണി കഴിഞ്ഞിരുന്നു… ഗേറ്റിലെ സെക്യൂരിറ്റിയോട് എന്നെ പറ്റി നല്ല രീതിയിൽ തന്നെ വിവരിച്ച് ഷിൻഡെ…. രാവിലെ കാണാം എന്ന് പറഞ് വിട പറഞ്ഞു…

ഞാൻ ഹോസ്പിറ്റൽ കോമ്പൗണ്ടിലേക്ക് കടന്നു…
എന്നാൽ പോലീസിന്റെ മാന്യമായ സ്വീകരണം പോലെ ആയിരുന്നില്ല.. അവിടെ…

നമ്മുടെ നാട്ടിലെ തോണ്ണുറുകളിലെ സർക്കാർ ആശുപത്രികളെക്കാളും വൃത്തിഹീനവും സ്റ്റാഫുകളുടെ പെരുമാറ്റം കൊണ്ട് അതിനേക്കാൾ മനംമടുപ്പിക്കുന്നതുമായ ഒന്നാണ് വന്ന് പെട്ടിരിക്കുന്ന സ്ഥലം എന്ന് എനിക്ക് കുറച്ച് സമയം കൊണ്ട് തന്നെ മനസിലായി…

വാർഡിലേക്കുള്ള തുരുമ്പിച്ച ഗേറ്റ് കുറെ കാലങ്ങളായി അടഞ്ഞിരിക്കുന്നത് പോലെയാണ് തോന്നിയത്…

അതിന് മുൻപിലിരുന്ന് ഉറക്കം തൂങ്ങുന്ന ഒരുത്തനെ എണീപ്പിച്ചപ്പോൾ മാറാട്ടിയിലും കന്നടയിലും എന്തോ പുലമ്പി… അത് തീർച്ചയായും പുളിച്ച തെറി ആയിരിക്കണം…

അയാളല്ലാതെ വേറൊരു മനുഷ്യജീവി അവിടെയില്ലായിരുന്നു..

ഏകദേശം പത്തു മിനിറ്റ് കഴിഞ്ഞ് ഒരു നഴ്സിന്റെ തല സെല്ലിനപ്പുറം കണ്ടു..അവർ കാര്യം അന്വേഷിച്ചു….

ഇനി എന്തായാലും വാർഡിലേക്ക് കടത്തി വിടാൻ പറ്റില്ല.. രാവിലെ ആറ് മണിവരെ കാത്തിരിക്കേണ്ടി വരും എന്ന് അവർ പറഞ്ഞു…

കൂടാതെ അനിയന് പനി കൂടിയതാണ്.. താഴെ ഒന്നും വീണില്ല ഇപ്പൊ വല്യ കുഴപ്പമില്ല എന്നും അവരിൽ നിന്ന് അറിയാൻ പറ്റി..

ആ ആശ്വാസത്തിലാണ് എന്റെ ക്ഷീണം ഞാൻ അറിയാൻ തുടങ്ങിയത്
ഇന്നലെ രാത്രിയിലെ ഉറക്ക നഷ്ടവും,പകൽ യാത്രയും കാരണം കണ്ണുകൾ അടഞ്ഞു പോകുന്നുണ്ടായിരുന്നു…

അടുത്തൊന്നും ഒരു ബെഞ്ചു പോലും ഇല്ല…എങ്ങനെ എങ്കിലും നേരം വെളുപ്പിക്കണമല്ലോ…

വെറുതെ നിൽകുമ്പോൾ തന്നെ ചുറ്റിലും കൊതുകിന്റെ പാട്ടുകൾ കേൾക്കുന്നുണ്ട്

ഏതായാലും ആ ബിൽഡിങ്ങിൽ തലചായ്ക്കാൻ ഇടമില്ല… ഒരു വരാന്ത പോലും..

കുറച്ച് നടന്നു നോക്കുമ്പോൾ ആ കോമ്പൗണ്ടിൽ തന്നെ അധികം അകലെയല്ലാതെ ഒരു ചെറിയ ബിൽഡിംഗ്‌ കണ്ടു…അതിന് ചെറിയ വരാന്തയും കാണം…

ഏതായാലും അങ്ങോട്ട് നീങ്ങാൻ തന്നെ ഞാൻ തീരുമാനിച്ചു…

ആ ഭാഗത്തു വെളിച്ചം തീരെ ഉണ്ടായിരുന്നില്ല…

കൊറച്ചുടെ അടുത്തേക്ക് നടന്നപ്പോൾ ഒരാൾ ബീഡി വലിച്ചു കൊണ്ട് ആ വരാന്തയിൽ ഇരിക്കുന്നത് ഞാൻ കണ്ടു..

അതെനിക്ക് കുറച്ച് ആശ്വാസം പകർന്നു…ഒരാളെങ്കിലും ഉണ്ട് കൂടെ..

നല്ല വയസുള്ള ഒരാളായിരുന്നു അത്. ലുങ്കിയും കറുത്ത ഒരു ഷർട്ടും ആണെന്ന് തോന്നുന്നു വേഷം.. മുഖം തീരെ വ്യക്തമല്ല!!! ബീഡിയുടെ എരിയുന്ന അറ്റം അയാളുടെ ചുവന്ന കണ്ണുകൾ എനിക്ക്കാണിച്ച് തന്നു.

ഞാൻ വരാന്തയിൽ കേറിയിട്ടും അയാൾ അതേ സ്ഥിതിയിൽ തന്നെ തുടർന്നു…

“കിടക്കാൻ എവിടെങ്കിലും സ്ഥലം.???.”

ഞാൻ വെറുതെ ചോദിച്ചു…..

അയാൾ ഒന്നും മിണ്ടിയില്ല…ഒന്ന്‌ അനങ്ങുക പോലും ചെയ്തില്ല

എന്നാൽ എന്തോ മുരണ്ടുകൊണ്ട് മുന്നിൽ കിടന്ന ബെഞ്ചു പോലെ തോന്നിക്കുന്ന വസ്തുവിലേക്ക് അയാൾ കണ്ണുകൾ തിരിച്ചു….

ഞൻ പിന്നെ വേറൊന്നും നോക്കാൻ എനിക്ക് തോന്നിയില്ല.. എനിക്കൊന്നു കണ്ണടച്ചാൽ മാതിയെന്നായിരുന്നു.

കയ്യിലിരുന്ന ചെറിയ ബാഗ് തലയിണ ആക്കി ഞാൻ ആ ബെഞ്ചിലേക്ക് ചുരുണ്ടു…

കിടന്ന പാടേ എന്റെ കണ്ണടഞ്ഞു… പോയി…

അപ്പോൾ മുതൽ തുടങ്ങി വൃത്തികെട്ട സ്വപ്നങ്ങളുടെ പെരുമഴ.!!!

ചോരയും… ആക്‌സിഡിന്റും…. തല ഇല്ലാത്ത ശരീരങ്ങളും…..
മനുഷ്യരാണെന്ന് പോലും തിരിച്ചറിയാൻ പറ്റാത്ത ചീഞ്ഞളിഞ്ഞ നൂറുകണക്കിന് ദേഹങ്ങൾ എനിക്ക് ചുറ്റും….
.
സ്വപ്നമാണെന്ന് എനിക്ക് അറിയാൻ പറ്റുന്നുണ്ടായിരുന്നു ഞാൻ ഉണരാൻ ഞാൻ ശ്രമിച്ചു കൊണ്ടിരുന്നു… പക്ഷെ എന്റെ ശ്രമങ്ങളെല്ലാം വൃഥാവിലായി..

ആരോ… ശക്തമായി കുലുക്കി വിളിച്ചിട്ടാണ്…. ഞാൻ കണ്ണ് തുറന്നത്…

എനിക്ക് വല്ലാതെ ദേഷ്യം വന്നു…ഞാൻ എവടെ ആണെന്ന് കുറച്ച് സമയത്തേക്ക് ഞാൻ മറന്നു പോയെന്നത് സത്യം…

കണ്ണ് തുറന്ന് നോക്കുമ്പോൾ ചെറുതായി നേരം വെളുത്തിരുന്നു…

മുന്നിൽ ആറടിയിൽ കൂടുതൽ ഉള്ള ഭീകരനായ ഒരു കൊമ്പൻ മീശക്കാരൻ!!!!! വല്ലാത്ത ദേഷ്യത്തിൽ

കോൻ ഹൈ തു!!!!????

ആ രൂപം കണ്ട് അറിയാവുന്ന ഹിന്ദി ഞാൻ മറന്നു പോയി…

ഒറങ്ങാൻ വേറേ സ്ഥലമൊന്നും കണ്ടില്ലെടോ…???

അയാൾ തണുക്കുന്നില്ല….

അപ്പോഴാണ്… അയാൾക്ക് പിന്നിൽ ഒരു പഴകിയ ബോർഡ്‌ ഞാൻ കണ്ടത്…

മോർച്ചറി!!!!!!

എന്റെ ശ്വാസം നിലച്ചു… പോയി..

തലയിൽ കുറച്ചൊന്നു വെട്ടം വന്നപ്പോൾ അയാളോട് ഞാൻ സംഭവം എല്ലാം പറഞ്ഞു….

ആയാൾ ഒരു റിട്ടയേർഡ് പട്ടാളക്കാരൻ ആയിരുന്നു… അത് കൊണ്ട് തന്നെ എന്റെ അവസ്ഥ പറഞ്ഞപ്പോൾ ആള് കൊറച്ചൊന്നു തണുത്തു…

അയാൾ എന്നെയും കൊണ്ട് മോർച്ചറിയുടെ പൊട്ടിപൊളിഞ്ഞ വാതിൽക്കലേക്ക് നടന്നു.

എന്നിട്ട് അകത്തേക്ക് കൈ ചൂണ്ടി
അകത്തെ വൃത്തിയില്ലാത്ത തട്ടുകളിൽ ചോരയിൽ കുളിച്ച നാലഞ്ച് ശവശരീരങ്ങൾ….!!!

ഇന്നലെ രാത്രി കൊണ്ട് വന്നതാ… ഒരു വണ്ടി ആക്‌സിഡന്റ്.!!!അയാൾ പറഞ്ഞു.

“രാത്രി അവരോടൊപ്പം ആയിരുന്നു സാറിന്റെ ഉറക്കം”!!!!! ഞാൻ ഇന്നലെ അത്യാവശ്യമായി ഒന്ന്‌ വീട്ടിൽ പോയിരുന്നു… അതാ നിങ്ങൾ കാണാഞ്ഞേ…..

ഞാൻ ആ ഓർമയിൽ തരിച്ചിരുന്നു… എന്തായാലും വയസൻ ഇരുന്നത് നന്നായി…

“നന്നായി ആ പ്രാന്തൻ ഡോക്ടർ രാത്രി വരാഞ്ഞേ..ഈ ബോഡികളോടൊപ്പം തന്നേം കൂടെ പോസ്റ്റ്‌ മോർട്ടം ചെയ്തേനെ അയാൾ….!!!””അയാൾ എന്തോ വലിയ തമാശ പറഞ്ഞ പോലെ പൊട്ടിച്ചിരിച്ചു….

എന്നാൽ വേറൊരു മൂലയിൽ കിടത്തിയിരുന്ന മറ്റൊരു ബോഡി കണ്ടപ്പോൾ ഞാൻ വിറച്ചു പോയി….

അത്…. അത്…അയാളല്ലേ……!!!!???

ഇന്നലെ രാത്രി ബീഡിയും പുകച്ചിരുന്ന…. ആ കറുത്ത കുപ്പായക്കാരൻ…. വയസൻ!!!!!

Leave a Reply

Your email address will not be published. Required fields are marked *