പൃഥ്വിരാജിന്റെ നിലപാടുകൾക്ക് കൊടിയുടെയോ ജാതിയുടെയോ നിറമില്ല എന്ന സത്യം മനസിലാക്കുക..

#standwithprithvirajപൗരത്വ നിയമത്തിനെതിരെ സമരം ചെയ്ത വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച നാൾ മുതൽ തുടങ്ങിയതാണ് പൃഥ്വിരാജ് എന്ന വ്യക്തിക്കെതിരെ ഒരു പ്രതേക ആൾക്കാരിൽ നിന്നുമാത്രം രണ്ടാംഘട്ട സൈബർ അറ്റാക്ക്. കരിയറിന്റെ തുടക്കത്തിൽ ഭൂരിഭാഗം മലയാളികളിൽ നിന്നും നേരിടേണ്ടിവന്ന വിമർശനങ്ങളും പരിഹാസങ്ങളും ചവിട്ടുപടിയാക്കിയാണ് പൃഥ്വിരാജ് എന്ന നടൻ ഇവിടെവരെയെത്തിയത്. ശേഷം ‘വാരിയാംകുന്നൻ’ എന്ന ചിത്രം പ്രഖ്യാപിച്ചപ്പോൾ അവർ പ്രിത്വിരാജിനെ തീവ്രവാദിവരെയാക്കി. ഇന്ന് ചെറിയ വിമർശനങ്ങൾ പോലും സൈബർ ബുള്ളിയിങ് ആക്കി നിയമനടപടി എടുക്കുന്ന നടിനടന്മാരിൽ നിന്ന് എന്തുകൊണ്ട് വ്യത്യസ്തനാണ് എന്ന് തെളിയിക്കുന്നതാണ് പൃഥ്വിരാജ് എന്ന മലയാളത്തിലെ ഏറ്റവും കൂടുതൽ സൈബർ അറ്റാക്കിന് ഇരയായ വ്യക്തിയുടെ മറുപടി, “തൻ്റെ അമ്മയെ മാത്രം വെറുതെവിടു” എന്ന് മാത്രമാണ് ഒരു ഘട്ടത്തിൽ പൃഥ്വിരാജ് ഇതിനെതിരെ പ്രതികരിച്ചിരുന്നത്. ഇന്ന് ചിത്രീകരത്തിനിടയിൽ കൊറോണ എന്ന മഹാമാരി പിടിപ്പെട്ട അവസ്ഥയിലും തന്റെ നിലപാടുകളുടെ പേരിൽ കുറച് വേട്ടപ്പട്ടികൾ അദ്ദേഹത്തിന്റെ രോഗം ആഘോഷിക്കുന്നത് തീർത്തും വേദനയുളവാക്കുന്നതാണ്..പൗരത്വ നിയമത്തെ എതിർത്ത പൃഥ്വിരാജിനെ മാത്രമേ നിങ്ങൾ ഓർക്കുന്നുള്ളൂ, ശബരിമല വിഷയത്തിൽ ശബരിമല ക്ഷേത്രത്തെ വെറുതെ വീടു എന്ന് അഭിപ്രായപ്പെട്ട പൃഥ്വിരാജിനെ നിങ്ങൾക്ക് അറിയില്ല, വാളയാർ വിഷയത്തിൽ വിപ്ലവം സംഭവിക്കും എന്ന് പറഞ്ഞ പൃഥ്വിരാജിനെ നിങ്ങൾക്ക് അറിയില്ല… പൃഥ്വിരാജിന്റെ നിലപാടുകൾക്ക് കൊടിയുടെയോ ജാതിയുടെയോ നിറമില്ല എന്ന സത്യം മനസിലാക്കുക..Get well soon Prithviraj SukumaranPrithviraj Times

Leave a Reply

Your email address will not be published. Required fields are marked *