നവകേരളം എങ്ങനെയാകണം എന്ന കാഴ്ചപ്പാട് ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രകടന പത്രികയിൽ മുന്നോട്ടു വെച്ചിരുന്നു

ജനാധിപത്യത്തിലും മതനിരപേക്ഷതയിലും വികസനത്തിലും ചുവടുറപ്പിച്ചു കൊണ്ട് അസമത്വം ഇല്ലായ്മ ചെയ്യാനുള്ള അവിശ്രമ പ്രയത്നമാകും ഈ സർക്കാരിന്റേത്. അടിസ്ഥാന ജനവിഭാഗത്തിന്റെ വികസനമാണ് സമൂഹത്തിന്റെ പുരോഗതിയ്ക്ക് അനിവാര്യമായഘടകം. നവകേരളം എങ്ങനെയാകണം എന്ന കാഴ്ചപ്പാട് ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രകടന പത്രികയിൽ മുന്നോട്ടു വെച്ചിരുന്നു. അതിനു കേരളജനത മനസ്സറിഞ്ഞു പിന്തുണ നൽകി. ആ അചഞ്ചലമായ പിന്തുണയുടെ കരുത്തോടെ വീണ്ടും അധികാരത്തിൽ എത്തിയ സർക്കാരിന്റെ നയപ്രഖ്യാപനമാണ് ബഹുമാനപ്പെട്ട ഗവർണ്ണർ ഇന്ന് നിയമസഭയിൽ അവതരിപ്പിച്ചത്. അഞ്ച് വർഷം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങളിൽ നിന്ന് ഭാവിയിലേക്കുള്ള കുതിപ്പ് എങ്ങനെയാകുമെന്നത്തിന്റെ രേഖാ ചിത്രമാണ് പ്രസംഗത്തിൽ അവതരിപ്പിക്കപ്പെട്ടത്. പറഞ്ഞ ഓരോ വാക്കും നടപ്പാക്കും എന്ന ഉറപ്പാണ് ഈ ഘട്ടത്തിൽ ആവർത്തിക്കാനുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *