താമസക്കാര്‍ വെറും 8 പേര്‍!! 50 സ്ഥിരതാമസക്കാരെ സ്വീകരിക്കുവാനൊരുങ്ങി ഈ ദ്വീപ്!!

ആളും കൂട്ടവുമുള്ള ഇടത്തേയ്ക്ക് പോയിരുന്ന യാത്രകളൊക്കെ പഴങ്കഥയായി മാറി. ഇപ്പോള്‍ സ‍ഞ്ചാരികള്‍ക്ക് പ്രിയം ഒറ്റപ്പെട്ടയിടങ്ങളാണ്. പ്രധാന നഗരത്തില്‍ നിന്നും മാറി എത്രയേറെ ആളുകള്‍ കുറയുന്നോ അത്രയും പ്രിയം എന്നതാണ് പുതിയ ട്രെന്‍ഡ്! പുതിയ മാറ്റങ്ങള്‍ക്കു പിന്നിലെ കാരണങ്ങള്‍ എന്താണെന്ന് അധികമാലോചിക്കേണ്ട കാര്യമില്ല. കൊവിഡ് മഹാമാരി തന്നെ. പരമാവധി ആളുകളില്‍ നിന്നും അകലം പാലിച്ചുള്ള യാത്രകളാണ് സഞ്ചാരികള്‍ക്ക് വേണ്ടതും. അതുകൊണ്ടു തന്നെ ഒറ്റപ്പെട്ട ദ്വീപുകളും മറ്റും യാത്രാ ലിസ്റ്റില്‍ ഇടം പിടിക്കുകയും ചെയ്തു. അതിലൊന്നാണ് യുകെയിലെ ഉല്‍വാ ദ്വീപ്. സഞ്ചാരികളെ ദ്വീപു കാണാനായി ക്ഷണിക്കുക മാത്രമല്ല, ഇവിടെയെത്തി താമസമാക്കുവാനാണ് സഞ്ചാരികള്‍ക്കുള്ള ഓഫര്‍. ഉല്‍വാ ദ്വീപിനെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം…

ഉല്‍വാ ദ്വീപ്

കാഴ്ചകളിലോ ജീവിതങ്ങളിലോ ഒരിക്കലും ആ‍ഢംബരം എന്ന വാക്കു ചേര്‍ത്ത് വായിക്കുവാന്‍ കഴിയാത്ത ആളുകളുടെ നാടാണ് ഉല്‍വാ ദ്വീപ്. വിനോദ സഞ്ചാരികള്‍ എത്തിച്ചേരുന്ന ദ്വീപ് എന്നു കേള്‍ക്കുമ്പോള്‍ മനസ്സിലോടിയെത്തുന്ന നിറമുള്ള കാഴ്ചകള്‍ പോലുമില്ലാത്ത തനി നാടന്‍ ഗ്രാമീണ പ്രദേശമാണ് ഇത്. മുല്ലിന്റെ പടിഞ്ഞാറൻ തീരത്ത് സ്ഥിതിചെയ്യുന്ന സ്കോട്ട്ലൻഡിലെ ഇന്നർ ഹെബ്രൈഡിലുള്ള ഒരു ചെറിയ ദ്വീപാണ് ഉൽവ. മുല്ലിൽ നിന്ന് ഇടുങ്ങിയ കടലിടുക്കിലൂടെയാണ് ഇവിടം വേർതിരിക്കപ്പെട്ടു കിടക്കുന്നത്. കൂടാതെ അയൽ ദ്വീപായ ഗോമെട്രയുമായി ഒരു പാലം വഴിയും ദ്വീപിനെ ബന്ധിപ്പിച്ചിരിക്കുന്നു.

പണ്ടു മുതലേ..

വളരെ പഴയകാലം മുതല്‍ തന്നെ, എന്നു പറഞ്ഞാല്‍ മെസോലിത്തിക് കാലം മുതല്‍ തന്നെ ഇവിടെ ജനവാസം ഉണ്ടായിരുന്നു എന്നതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. മധ്യ കാലഘട്ടത്തിന്റെ തുടക്കത്തില്‍ നോഴ്സ് ഇവിടെ അധിനിവേശം നടത്തി. ഡാൽ‌റിയാഡൻ കാലഘട്ടങ്ങളിലും നോർ‌സിന് ശേഷമുള്ള കാലഘട്ടത്തിലും ദ്വീപുകൾ ആധുനിക സ്കോട്ട്‌ലൻഡിന്റെ ഭാഗമായി മാറിയപ്പോൾ കെൽറ്റിക് സംസ്കാരം ഒരു പ്രധാന സ്വാധീനമായിരുന്നു. ഗാലിക് പ്രബലമായ ഭാഷയായി മാറിയ ഈ നീണ്ട കാലഘട്ടം 19-ആം നൂറ്റാണ്ടോടെ അവസാനിച്ചു.

PC:Dave Fergusson

വിരലിലെണ്ണാവുന്ന ആളുകള്‍

പറഞ്ഞു വരുമ്പോള്‍ ചരിത്രത്തിന്‍ നിര്‍ണ്ണായക സ്ഥാനമുണ്ടായിരുന്ന ഈ ദ്വീപ് വളരെ പ്രാധാന്യമുള്ളതാണെങ്കിലും ഇവിടുത്തെ ആളുകളുടെ അതായത് താമസക്കാരുടെ എണ്ണം വിരലിലെണ്ണാവുന്നതാണ്. ഒരു കാലത്ത് 800 ആളുകള്‍ വരെ ഇവിടെ ഉണ്ടായിരുന്നുവെങ്കിലും നിലവില്‍ ഇവിടുത്തെ താമസക്കാരുടെ എണ്ണം വെറും 11 ആണ്. ക്രൂരരായ ഭൂവുടമകളുടെ ഉപദ്രവമാണ് പലരെയും ഇവിടം ഉപേക്ഷിച്ചു പോകുവാന്‍ പ്രേരിപ്പിച്ചത്. 2019 മേയ് മാസത്തിലെ കണക്കനുസരിച്ചാണിത് 5 ആളുകളായിരുന്നു ഉണ്ടായിരുന്നത്. . എന്നാല്‍ വീണ്ടും ജനസംഖ്യ വര്‍ധിപ്പിക്കുവാനുള്ള ഇവിടുത്തെ നടപടികള്‍ ആളുകളുടെയും താമസക്കാരുടെയും എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാക്കുമെന്ന് കരുതപ്പെടുന്നു.

വീണ്ടെടുക്കുന്നു

ദ്വീപ് നശിച്ചു പോകാതെ വീണ്ടെടുക്കുന്നതിനും അതിന്റെ സംസ്കാരം ‌അതേപടി നിലനിര്‍ത്തി മുന്നോട്ടു പോകുന്നതിനും വേണ്ടി 2017 ലെ വേനൽക്കാലത്ത് ഈ ദ്വീപ് ഉടമ ജാമി ഹോവാർഡ് വിൽപ്പനയ്ക്ക് വച്ചു. കമ്മ്യൂണിറ്റി വാങ്ങലിനായി രജിസ്റ്റർ ചെയ്യാനുള്ള അവകാശം നോർത്ത് വെസ്റ്റ് മൾ കമ്മ്യൂണിറ്റി ട്രസ്റ്റിന് ലഭിച്ചു, പിന്നീട് സ്കോട്ടിഷ് സർക്കാർ ഉത്തരവിട്ട വോട്ടെടുപ്പിൽ 63.9% വോട്ടർമാരുടെ പിന്തുണയോടെ, ഉൽവ നിവാസികളും മുല്ല് പ്രദേശത്തിന്റെ ഒരു വിഭാഗവും വോട്ടെടുപ്പില്‍ പങ്കാളിയായി. അതോടെ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. വലിയ സമൂഹത്തിനും ഭാവി തലമുറകൾക്കുമായി ഉൽവയുടെ “സാമൂഹികവും സാമ്പത്തികവുമായ വികസനം” കൊണ്ടുവരുന്നതിന്റെ ഭാഗമായിരുന്നു അത്.

50 പേര്‍ക്ക് അവസരo

പുതിയ ആളുകളെ സ്വാഗതം ചെയ്ത് ദ്വീപിലെ ജസംഖ്യ വര്‍ധിപ്പിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ആണിവിടെ നടക്കുന്നത്. പഴയ വീടുകള്‍ പുതുക്കിപ്പണിതും പുതിയവ നിര്‍മ്മിച്ചും ഇവിടെ വികസന പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. പുതിയ ഒരു വിദ്യാഭ്യാസ കേന്ദ്രത്തിന്‍റെയും പണി പുരോഗതിയിലാണ്.വളരെ കുറച്ച് ആളുകള്‍ മാത്രമുള്ളതിനാല്‍ ഇവിടുത്തെ റോഡുകളൊന്നും നല്ല നിലിലല്ല ഉള്ളത്. കാറുകള്‍ ഇല്ലെന്നു തന്നെ പറയാം. ഫോര്‍ഡും ട്രാക്ടറുമാണ് ഇവിടെ കാണുന്ന വാഹനങ്ങള്‍. പുതിയ പദ്ധതിയനുസരിച്ച് ഇലക്ട്രോണിക് മൗണ്ടൻ ബൈക്കുകൾ, ഇ-കാർഗോ ബൈക്കുകൾ തുടങ്ങിയവ ഉപയോഗിക്കുവാനുള്ള ശ്രമത്തിലാണ് അധികൃതര്‍.ഇപ്പോള്‍ പുതുതായി ദ്വീപിവേക്ക് വരുവാന്‍ 50 പേര്‍ക്കാണ് അവസരമുള്ളത്. മുന്‍പ് നടത്തിയ യരു സര്‍വ്വേയില്‍ 26 വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നായി 500നു അടുത്ത് ആളുകള്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു.

കൊവിഡിനെയും പേടിക്കേണ്ട

കൊവിഡിന്റെ കാര്യത്തിലും ഇവിടേക്ക് വരുന്ന ആളുകളും സഞ്ചാരികളും പേടിക്കേണ്ട കാര്യമില്ല. ഗ്രാമത്തിലെ എല്ലാവരും വാക്സിന്‍ സ്വീകരിച്ചവരാണ്. അതുകൊണ്ടു തന്നെ വിനോദ സഢ്ചാര രംഗത്തും മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ശാന്തതയും പക്ഷി നിരീക്ഷണവും

അധിമൊന്നും ഇല്ലെങ്കിലും ഇവിടെയും വിനോദ സഞ്ചാരികള്‍ എത്താറുണ്ട്. പതിനായിരത്തില്‍ താഴെ മാത്രമാണ് ഇവിടെ എത്തുന്ന സഞ്ചാരികളുടെ എണ്ണം. 2019 ല്‍ അത് 7000 സഞ്ചാരികളായിരുന്നു. പ്രകൃതി ഭംഗി ആസ്വദിക്കലും പക്ഷി നിരീക്ഷണവുമാണ് ഇവിടെ എത്തുന്നവര്‍ക്ക് ചെയ്യുവാനുള്ള കാര്യങ്ങള്‍. മറ്റിടങ്ങളിലേതു പോലെ തിരക്കില്‍ പെടാതെ കാഴ്ചകള്‍ ആസ്വദിക്കുവാനും യാത്ര ചെയ്യുവാനും ഇവിടെ സാധിക്കും. ദേശാടന പക്ഷികളുടെയും കടല്‍പ്പക്ഷികളുടെയും പ്രിയപ്പെട്ട നാടാണിത്. കയാക്കിങ്ങിനും നീന്തലിനുമുള്ള സൗകര്യങ്ങള്‍ ഇവിടെ എമ്പാടും കാണാം. വളഞ്ഞു പുളഞ്ഞ പാതകളും ഫാം ഹൗസുകളും ഒക്കെ ഇവിടുത്തെ കാഴ്ചകളില്‍ ഉള്‍പ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *