ചില ദിവസങ്ങളിൽ പുതപ്പിനടിയിൽ നിന്ന് മൊബൈലിന്റെ മങ്ങിയ വെളിച്ചം..

ശിക്ഷ
(രചന: ശ്യാം കല്ലുകുഴിയിൽ)

പതിവുപോലെ സായാഹ്നങ്ങളിൽ കൂട്ടുകാരുമൊത്ത് ഇരിക്കുമ്പോൾ ആണ് സതീശൻ എന്നോട് രഹസ്യമായി ആ കാര്യം പറഞ്ഞത്. “നിന്റെ ഭാര്യയെ ഒന്ന് ശ്രദ്ധിക്കണം..” എന്ന്.

“ഭാര്യയെ ശ്രദ്ധിക്കണമെന്നോ.. എനിക്ക് ഒരു സുന്ദരിയായ ഭാര്യയെ കിട്ടിയതിൽ ഉള്ള അസൂയ ആണ് നിനക്കൊക്കെ….” എന്നുപറഞ്ഞ് കൊണ്ട് അവിടെ നിന്ന് വീട്ടിലേക്ക് പോയി..

ഇടയ്ക്ക് പറമ്പിൽ എന്തോ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ ആണ് അമ്മ അടുത്ത് വന്ന് പറഞ്ഞത്

“ടാ.. നീ അവളെ ഒന്ന് ശ്രദ്ധിക്കണം.. എപ്പോഴും മൊബൈലും കുത്തിപ്പിടിച്ച് ഇരുപ്പാണവൾ…. ” മറുപടി ഒന്നും പറയാതെ അമ്മയുടെ മുഖത്തേക്ക് ഒന്ന് നോക്കുക മാത്രമേ ചെയ്തുള്ളു.. അമ്മ പിന്നെ ഒന്നും മിണ്ടാതെ അവിടുന്ന് പോയി…

കല്യാണം കഴിഞ്ഞ് ഏകദേശം പത്തുവർഷത്തോളം ആയി, സ്വന്തം മകളെക്കാളും സ്നേഹത്തോടെയാണ് അവളോട്‌ അമ്മ പെരുമാറാറുള്ളത്. എന്നിട്ടിപ്പോൾ എന്തുപറ്റി അമ്മയുടെ ഉള്ളിൽ ഇങ്ങനെ ഒരു സംശയം വരാൻ… മനസ്സിൽ അങ്ങനെ ഒരുപാട് ചിന്തകൾ വന്നുപോയി…

ഓരോന്ന് ആലോചിച്ചങ്ങനെ കിടക്കുമ്പോൾ ആണ് അടുക്കള ജോലിയൊക്കെ കഴിഞ്ഞ് ഭാര്യ മുറിയിലേക്ക് വന്നത്..

“എന്താ ആലോചിച്ച് കിടക്കുന്നത്…”

“ഒന്നുമില്ല… കുട്ടികൾ ഉറക്കമായോ..”

“അവരുറക്കം ആയി..”

അവൾ ലൈറ്റും അണച്ച് എന്നെ ചുറ്റിപിടിച്ച് കിടന്നു. ഉറക്കത്തിലെപ്പോഴോ അവൾ എന്നിൽ നിന്ന് തിരിഞ്ഞു കിടന്നു..

ചില ദിവസങ്ങളിൽ പുതപ്പിനടിയിൽ നിന്ന് മൊബൈലിന്റെ മങ്ങിയ വെളിച്ചം കണ്ടു. അത് ഉറക്കത്തിൽ സമയം നോക്കാൻ എടുത്തതാകും എന്ന് ഞാൻ കരുതി.. പിന്നെ പിന്നെയുള്ള ദിവസങ്ങളിൽ ആ വെളിച്ചത്തിന്റെ സമയം കൂടി കൂടി വന്നു. അത് ചിലപ്പോൾ ഉറക്കം വരാത്തത് കൊണ്ട് മൊബൈലും നോക്കിയിരിക്കുന്നത് ആകുമെന്ന് സമാധാനിച്ചു…

കിടപ്പറയിൽ എന്റെ ചൂടും പറ്റി കിടക്കുന്നവൾ രാത്രിയിൽ അന്യപുരുഷനുമായി സല്ലപിക്കുകയാണെന്ന് എനിക്ക് കരുതാൻ പറ്റില്ലല്ലോ, അവന്റെ ഇക്കിളിപെടുത്തുന്ന സംസാരങ്ങൾ അവൾ ആസ്വദിക്കുക ആണെന്ന് കരുതാൻ പറ്റില്ലല്ലോ..

ഇല്ല ഞാൻ അങ്ങനെ ചിന്തിക്കാൻ പാടില്ല അങ്ങനെ ചിന്തിച്ചാൽ ഞാനും ഒരു സംശയരോഗി ആയിപ്പോകും… പിന്നീടുള്ള ദിവസങ്ങളിൽ അവൾ ഓരോ കാരണങ്ങൾ പറഞ്ഞ് കുട്ടികളുടെ മുറിയിൽ ഉറങ്ങി..

വിവാഹത്തിലേക്ക് കടക്കുമ്പോൾ അച്ഛൻ പറഞ്ഞിട്ടുണ്ട് “ഭൂമിയോളം ക്ഷമിക്കേണ്ടത് സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും കൂടിയാണ്..” എന്ന്.. ഞാനും ക്ഷമിച്ചു ഒരുപാട് എന്റെ കുട്ടികൾക്ക് വേണ്ടി, അച്ഛനമ്മമാർക്ക് വേണ്ടി, കുടുംബത്തിനുവേണ്ടി.

അവളെ സംശയിച്ചാൽ ചിലപ്പോൾ അവൾ എന്നെ സംശയരോഗിയായി മുദ്രകുത്തി ഇറങ്ങിപ്പോയാലോ, കൂടെ എന്റെ ജീവനായ മക്കളെ കൊണ്ടുപോയാലോ. പാടില്ല ഇനിയും ക്ഷമിക്കണം ഒരുപാട്…

ഒരു ദിവസം രാവിലെ കുട്ടികളാണ് എന്നെ തട്ടി വിളിച്ചുണർത്തിയത്..

“അമ്മയെ അവിടെയെങ്ങും കാണാനില്ല..” എന്നവർ പറഞ്ഞു..

“എവിടെ പോകാൻ അവിടെ എവിടെലും കാണും…” എന്ന് അവരോട് പറയുമ്പോഴും ഉള്ളിൽ എന്തൊക്കെയോ സംശയങ്ങൾ തല പൊക്കുന്നുണ്ടായിരുന്നു.

മുറിയിൽ നിന്ന് കിട്ടിയ കത്തും കൊണ്ട് അമ്മ വരുമ്പോൾ എന്റെ ഹൃദയസ്പന്ദനം കൂടി വന്നു.. കത്ത് അമ്മയിൽ നിന്ന് വാങ്ങുമ്പോൾ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു…

“എന്നെ തിരഞ്ഞ് ആരും വരണ്ട.. മക്കളെ നല്ലതുപോലെ നോക്കണം…” അത്രമാത്രമേ ഉള്ളൂ കത്തിൽ..

അതിലെ അക്ഷരങ്ങൾ എന്നെ നോക്കി പൊട്ടിച്ചിരിക്കുന്നപോലെ എനിക്ക് തോന്നി… നിന്നോട് ഞാൻ അന്നേ പറഞ്ഞതല്ലേ എന്ന മുഖഭാവത്തിൽ അമ്മ എന്നെ നോക്കിനിന്നു… ഒരു നിമിഷം എന്താണ് ചെയ്യേണ്ടത് എന്നറിയാതെ ഞാനും നിന്നു..

എല്ലാപേരും പറഞ്ഞു പോലീസ് സ്റ്റേഷനിൽ പോയി പരാതി കൊടുക്കാൻ.. ഞാൻ ആദ്യം വിസമ്മതിച്ചു. പിന്നെ എനിക്കും തോന്നി എന്നിൽ നിന്ന് കിട്ടാത്ത എന്ത് സുഖവും സന്തോഷവും ആണ് അവനിൽ നിന്ന് അവൾക്ക് കിട്ടുന്നത് എന്ന്..

ആദ്യമായി പോലീസ് സ്റ്റേഷനിൽ കയറുമ്പോൾ ഉള്ളിൽ ചെറിയ ഭയം ഉണ്ടായിരുന്നു. പരാതി കൊടുത്തപ്പോൾ അവരെ ഉടൻ കണ്ടെത്താം എന്ന് പോലീസ് ഉറപ്പുനൽകി. പരാതി കൊടുത്തിറങ്ങുമ്പോൾ വനിതാ പോലീസ് സഹതാപത്തോടെ എന്നെ നോക്കുന്നുണ്ടായിരുന്നു..

രണ്ടു ദിവസത്തിനുള്ളിൽ തന്നെ പോലീസ് സ്റ്റേഷനിൽ നിന്ന് വിളിച്ചു. അങ്ങോട്ട്‌ കയറി ചെല്ലുമ്പോൾ ഒരു മൂലയിൽ നിൽപ്പുണ്ട് അവർ രണ്ടുപേരും. എന്റെ മുഖത്ത് നോക്കാതെ തല കുനിച്ചു നിൽക്കുക ആണവൾ. എങ്കിലും മുഖത്ത് കുറ്റബോധം ഒന്നും ഇല്ല.. അവളെക്കാളും പ്രായം കുറവാണെന്നു തോന്നുന്നു അവന്. കണ്ടിട്ടൊരു പുത്തൻ പണക്കാരനെ പോലുണ്ട്..

“ഇവൾക്ക് ഇനി നിങ്ങളെ വേണ്ട എന്നാണല്ലോ പറയുന്നത്…”

എസ്സ് ഐ ആണത് പറഞ്ഞത്…

“അല്ലേലും എനിക്കിനി ഇവളെ വേണ്ട സാറെ.. എന്റെ കൂടെ ഒരുമിച്ച് കിടന്നിട്ട് എന്നെ ചതിച്ചവൾ അല്ലേ അവൾ ഇവനെയും ചതിക്കും അതുറപ്പാ… എന്റെ മുഖത്ത് നോക്കാൻ കഴിയാതെ ഇവൾ ഇങ്ങനെ തല കുനിച്ചു നിൽക്കുന്നത് കാണാൻ വേണ്ടി മാത്രമാണ് പരാതി നൽകിയത്…”

അവളപ്പോഴും തലകുനിച്ചു തന്നെ നിൽക്കുക ആയിരുന്നു..

“ഇവളുടെ പുതപ്പിനടിയിൽ മൊബൈലിന്റെ വെളിച്ചം കാണുന്നുണ്ടോ എന്ന് നീയും നോക്കിക്കോ….”

അവനോട് അതും പറഞ്ഞ് സ്റ്റേഷനിൽ നിന്നിറങ്ങി. അന്ന് സഹതാപത്തോടെ നോക്കിയ വനിതാ പോലീസിന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിയുന്നത് ഞാൻ കണ്ടു…

മാസങ്ങൾക്ക് ശേഷം ഒരു ഇടവപ്പാതിക്ക് രാത്രി മഴ തകർത്തു പെയ്യുമ്പോൾ ആണ് വാതിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടത്. ഞാൻ എഴുന്നെറ്റ് വരുമ്പോഴേക്കും അച്ഛൻ വാതിൽ തുറന്നു.. മഴയത്ത് നനഞ്ഞ് കുളിച്ച ഒരു സ്ത്രീ. അതവൾ തന്നെ എന്നെയും എന്റെ കുടുംബത്തെയും ചതിച്ച് ഇറങ്ങി പോയവൾ..

“എല്ലാവരും എന്നോട് ക്ഷമിക്കണം..” എന്നവൾ പറഞ്ഞു തീരുന്നതിനു മുന്നേ അച്ചന്റെ കൈകൾ അവളുടെ കവിളിൽ പതിഞ്ഞു..

ഒരുപക്ഷെ ഈ അടി ഞാൻ ആദ്യമേ കൊടുത്തു എങ്കിൽ അവളിപ്പോഴും ഈ വീട്ടിൽ തന്നെ നിൽക്കുമായിരുന്നു…

“എന്റെ മോനെ ചതിച്ചിട്ട് അവൾ പിന്നെയും വലിഞ്ഞു കയറി വന്നേക്കുന്നു…. ഇറങ്ങിപോടി…..”

എന്നു പറഞ്ഞു കൊണ്ട് അമ്മ വാതിൽ വലിച്ചടച്ചു…. അന്ന് രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല… നമ്മൾ ആത്മാർഥമായി സ്നേഹിച്ചിട്ട് എത്രയൊക്കെ മറക്കാൻ ശ്രമിച്ചാലും സ്നേഹത്തിന്റെ ഒരു കണിക നമ്മുടെ ഉള്ളിൽ തന്നെ കാണും. അത് ഒരിക്കലും നശിക്കാതെ നീറി നീറി പുകഞ്ഞുകൊണ്ടേ ഇരിക്കും….

പിറ്റേന്ന് രാവിലെ ജോലിക്ക് പോകുമ്പോൾ അവൾ പുറത്ത് വരാന്തയുടെ ഒരു മൂലയിൽ ഇരിപ്പുണ്ട്. തിരികെ വരുമ്പോഴും അവിടെ തന്നെ ഉണ്ട്..

“ഭാര്യ ആയി എനിക്കിനി നിന്നെ വേണ്ട, വളർന്നു വരുന്ന എന്റെ കുട്ടികളുടെ കാര്യങ്ങൾ നോക്കാൻ, വയസായി വരുന്ന എന്റെ മാതാപിതാക്കളെ ശുശ്രൂഷിക്കാൻ ഒരു ജോലിക്കാരി ആയിട്ടുവേണമെങ്കിൽ നിനക്ക് ഇവിടെ നിൽക്കാം…..”

അത് പറയുമ്പോൾ അച്ഛനും അമ്മയും എന്നെ സംശയത്തോടെ നോക്കിനിൽക്കുക ആയിരുന്നു..

“കൂടെ കിടന്ന് ചതിച്ച എന്റെ മുഖം കാണുമ്പോൾ, നൊന്ത് പ്രസവിച്ച മക്കളുടെ മുഖം കാണുമ്പോൾ, സ്വന്തം മകളെ പോലെ സ്നേഹിച്ച അച്ഛനമ്മമാരുടെ മുഖം കാണുമ്പോൾ ഇവളുടെ ഉള്ളിൽ കുറ്റബോധം ഉണ്ടാകും…

അങ്ങനെ കുറ്റബോധം കൊണ്ട് നീറി നീറി ഇവളുടെ ജീവിതം മുഴുവൻ ജീവിച്ചു തീർക്കണം ഇതാണ് ഇവൾക്ക് കിട്ടാവുന്ന ഏറ്റവും വല്യ ശിക്ഷ…” അത് പറയുമ്പോൾ മനസ്സ് കൊണ്ടെങ്കിലും ഞാൻ അവളുടെ മുന്നിൽ ജയിക്കുക ആയിരുന്നു….

According to Christopher Booker, there are seven types of story

Overcoming the Monster
The protagonist sets out to defeat something that threatens him/her or a group they belong to.

Rags to Riches
A protagonist is in some way misfortune, usually financially. Throughout the story, he/she acquires things such as power, wealth or a love interest.

The Quest
The protagonist sets out to acquire an object or get to a location, facing many obstacles and temptations along the way.

Voyage and Return
The protagonist goes to a strange land and, after overcoming the threats it poses to him or her, returns with experience.

Comedy
A humorous character faces conflict that becomes more and more confusing, but is at last made plain in a single clarifying event.

Tragedy
The protagonist is a hero who makes a mistake that brings about his/her downfall, evoking sympathy.

Rebirth
An important event forces the main character to change his/her ways, often making him/her a better person.

GENRE
Although some plot types lend themselves more to some genres than others, genre is a different dimension to plot, and some plots may span across several genres.

Leave a Reply

Your email address will not be published. Required fields are marked *