മലയാളികളുടെ പ്രിയ താരം മീര നന്ദന്റെ പുതിയ കവർ സോങ് വിഡിയോ വൈറലാകുന്നു. ഗ്ലാമറസ് കോസ്റ്റ്യൂമിൽ പ്രശസ്തമായ ‘വസീഗര’ എന്ന ഗാനമാണ് മീര കവർ രൂപത്തിൽ പുറത്തിറക്കിയിരിക്കുന്നത്. ‘സറാ സറാ’ എന്നാണ് വിഡിയോയ്ക്ക് താരം കൊടുത്തിരിക്കുന്ന പേര്.

ഫാഷൻ ഫോട്ടോഗ്രാഫർ ഷിനിഹാസ് അബുവാണ് വിഡിയോയുടെ സംവിധാനവും ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത്. പൂർണമായും ദുബായിൽ ചിത്രീകരിച്ചിരിക്കുന്ന ഗാനത്തിലെ മീരയുടെ ലുക്ക് ഗംഭീരമാണെന്നാണ് ആരാധകർ പറയുന്നത്.

മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ മീര നന്ദൻ റിയാലിറ്റി ഷോയിൽ അവതാരകയായിരുന്നു. തുടർന്ന് ദുബായിലേക്ക് പോയ താരം അവിടെ ആർജെയായി ജോലി ചെയ്യുകയാണ്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു ചിത്രത്തിന്റെ പേരിൽ തനിക്കെതിരെ നടന്ന സൈബര്‍ ആക്രമണത്തിനെതിരെ മീര നന്ദൻ കടുത്ത പ്രതികരണവുമായി രംഗത്തെത്തിയത് അടുത്തിടെ വാർത്താ പ്രാധാന്യം നേടിയിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *