കണ്ണട, മൊബൈല്‍, കമ്പ്യൂട്ടർ റിപ്പയറിങ് കടകള്‍ ആഴ്ചയില്‍ രണ്ട് ദിവസം തുറക്കാം; ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍

തിരുവനന്തപരും: കണ്ണട ഷോപ്പുകള്‍, നേത്ര പരിശോധകര്‍, ശ്രവണ സഹായി ഉപകരണങ്ങള്‍ വില്‍ക്കുന്നവ, കൃത്രിമ അവയവങ്ങള്‍ വില്‍ക്കുകയും നന്നാക്കുകയും ചെയ്യുന്നവ, ഗ്യാസ് അടുപ്പുകള്‍ നന്നാക്കുന്നവ, മൊബൈല്‍ -കമ്ബ്യൂട്ടര്‍ എന്നിവ നന്നാക്കുന്നവ എന്നീ സ്ഥാപനങ്ങള്‍ക്ക് ആഴ്ചയില്‍ രണ്ട് ദിവസം തുറക്കാന്‍ അനുമതി നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.കോവിഡ് ബാധിച്ച്‌ മാതാപിതാക്കള്‍ മരിച്ച കുട്ടികള്‍ക്ക് പ്രത്യേക പാക്കേജ് നടപ്പാക്കും. മൂന്ന് ലക്ഷം രൂപ കുട്ടികള്‍ക്ക് ഒറ്റത്തവണയായി നല്‍കും. 18 വയസ്സ് വരെ മാസംതോറും 2000 രൂപ വീതം നല്‍കും. അതുവരെയുള്ള വിദ്യാഭ്യാസ ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കാനും തീരുമാനിച്ചു.കണ്ണട, മൊബൈല്‍, കമ്പ്യൂട്ടർ റിപ്പയറിങ് കടകള്‍ ആഴ്ചയില്‍ രണ്ട് ദിവസം തുറക്കാം; ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍

Leave a Reply

Your email address will not be published. Required fields are marked *