ആ വിവാദ നിയമം പിൻ‌വലിക്കുന്നു; ഐപിഎല്ലിൽ ക്രിക്കറ്റ് പുത്തൻ നിയമങ്ങളോടെ

ഡിആർഎസിന്റെ ഉൾപെടുത്തലോടെ ഏറെ വിവാദങ്ങൾക്ക് വഴിതെളിച്ച ‘സോഫ്റ്റ് സിഗ്നൽ നിയമം ‘ ഐപിഎലിൽ നിന്നും നീക്കിയെന്ന് റിപോർട്ടുകൾ. ഇന്ത്യ-ഇംഗ്ലണ്ട് ടി-20 പരമ്പരയ്ക്കിടെ വ്യാപകമായ വിമർശനമാണ് സോഫ്റ്റ് സിഗ്നൽ നിയമത്തിനെതിരെ ഉയർന്നത്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.

തേർഡ് അമ്പയറുടെ തീരുമാനത്തിന് വിടുമ്പോൾ തേർഡ് അമ്പയറെ സഹായിക്കാനായി ഫീൽഡ് അമ്പയർമാർ കാണിക്കുന്ന സിഗ്നലാണ് ‘സോഫ്റ്റ് സിഗ്നൽ’. സോഫ്റ്റ് സിഗ്നലായി കാണിച്ച തീരുമാനം മറികടക്കാൻ വ്യക്തമായ തെളിവുകൾ ലഭിച്ചാൽ മാത്രമാണ് തേർഡ് അമ്പയർക്ക് തീരുമാനം പുനഃപരിശോധിക്കാൻ സാധിക്കൂ.

ഉദാഹരണമായി ഒരു ബാറ്സ്മാൻ ഔട്ടായ ക്യാച്ചിൽ ഫീൽഡ് അമ്പയർക്ക് സംശയം തോന്നിയാൽ തീരുമാനം തേർഡ് അമ്പയർക്ക് വിടാനാവും. എന്നാൽ സോഫ്റ്റ് സിഗ്നൽ ഔട്ട് എന്നാണെങ്കിൽ ക്യാച്ച് നിയമപരമല്ല എന്ന് സംശയഭേദമന്യേ തെളിയിച്ചാൽ മാത്രമേ തേർഡ് അമ്പയർക്ക് തീരുമാനം തിരുത്താനാവൂ.

എന്നാൽ വരുന്ന ഐപിഎൽ മുതൽ ഈ സമ്പ്രദായത്തിൽ മാറ്റം വരുത്തുമെന്നാണ് ഐസിസിയെ ഉദ്ധരിച്ചു റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. ഇതോടെ തേർഡ് അമ്പയർക്ക് കൂടുതൽ സ്വതന്ത്രമായി മത്സരത്തിൽ ഇടപെടാനാവും.

Virad with ampair

സോഫ്റ്റ് സിഗ്നലിന് പുറമെ ഷോർട്ട് റൺ നിയമത്തിലും ഐപിഎലിൽ മാറ്റമുണ്ടാവും. ഓൺഫീൽഡ് അമ്പയറുടെ ഷോർട്ട് റൺ തീരുമാനത്തെ തേർഡ് അമ്പയർക്ക് പുനഃപരിശോധിക്കാനാവുന്ന വിധമാണ് പുതിയ പരിഷ്കരണം. കഴിഞ്ഞ ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ അമ്പയറുടെ തെറ്റായ ഷോർട്ട് റൺ തീരുമാനം മൂലം കിംഗ്സ് ഇലവൻ പഞ്ചാബ് പരാജയപ്പെട്ടത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *