മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പമുള്ള കന്നഡയുടെ റോക്കിങ് സ്റ്റാർ എന്നറിയപ്പെടുന്ന യാഷിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ട്വിറ്ററിലും ഫേസ്ബുക്കിലുമെല്ലാം വൈറലാവുന്നതു. കഴിഞ്ഞ ദിവസം ബാംഗ്ലൂരിൽ നടന്ന ഒരു പൊതു പരിപാടിയിൽ വെച്ചാണ് മോഹൻലാലും യാഷും കണ്ടു മുട്ടുന്നതും തുടർന്ന് ഒരുമിച്ചു സമയം ചെലവഴിക്കുന്നതും. ഒരുമിച്ചു ഇരുന്ന ഇരുവരും ഏറെകാര്യങ്ങൾ പരസ്പരം സംസാരിക്കുകയും ചെയ്തു. മോഹൻലാൽ താൻ ഏറെ ആരാധിക്കുന്ന നടനാണ് എന്നും മലയാളത്തിലെ തന്റെ ഏറ്റവും പ്രീയപ്പെട്ട നടനാണ് മോഹൻലാൽ എന്നും യാഷ് മുൻപ് മീഡിയ ഇന്റർവ്യൂകളിൽ പറഞ്ഞിട്ടുണ്ട്. മാത്രമല്ല മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കാൻ പോകുന്ന ലൂസിഫർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ യാഷ് അഭിനയിച്ചേക്കുമെന്നും നേരത്തെ സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ വന്നിരുന്നു. യാഷ്, സഞ്ജയ് ദത് എന്നിവരുടെ പേരുകളാണ് ലൂസിഫർ രണ്ടാം ഭാഗത്തിൽ മോഹൻലാലിനൊപ്പം ഉണ്ടാകുമെന്ന രീതിയിൽ പ്രചരിച്ചത്.

ഏതായാലും ആരാധകർ ഇപ്പോൾ ഇവരുടെ പുതിയ ചിത്രങ്ങൾ ഷെയർ ചെയ്യുന്നത് പോലും അവരുടെ സൂപ്പർ ഹിറ്റ് കഥാപാത്രങ്ങളുടെ പേരിലാണ്. എബ്രഹാം ഖുറേഷിക്കൊപ്പം റോക്കി ഭായ് എന്ന് പറഞ്ഞും അതുപോല് റോക്കി ഭായി മരക്കാർ നാലാമനെ കണ്ടപ്പോൾ എന്ന് പറഞ്ഞുമൊക്കെയാണ് ഇരുവരുമൊന്നിച്ചുള്ള ഫോട്ടോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. എബ്രഹാം ഖുറേഷി എന്നത് ലൂസിഫറിലെ മോഹൻലാൽ കഥാപാത്രത്തിന്റെ പേരും റോക്കി ഭായ് എന്നത് കെ ജി എഫിലെ യാഷിന്റെ കഥാപാത്രത്തിന്റെ പേരുമാണ്. ജീത്തു ജോസഫ് രചിച്ചു സംവിധാനം ചെയ്യുന്ന റാം എന്ന ചിത്രത്തിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിക്കുന്നത് എങ്കിൽ യാഷ് അഭിനയിക്കുന്നത് കെ ജി എഫിന്റെ രണ്ടാം ഭാഗത്തിലാണ്. പ്രശാന്ത് നീൽ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *